kpa 1

  • qatar5 - ഗ്യാസ് ഉത്പാദനം ലോകത്ത് ഏറ്റവുമധികം ഗ്യാസ് ഉത്പാദിപ്പിക്കുന്ന രാജ്യം ഖത്തർ ആണ്[19]. ഖത്തറിന്റെ വാർഷിക ഗ്യാസ് ഉത്പാദനം 77 കോടി ടൺ ആണ്. ഗ്യാസ് കയറ്റി അയ്ക്കാ...
    9 years ago

Saturday, March 26, 2011

ശൈഖ് ജീലാനി(റ)

പ്രതിസന്ധി നിറഞ്ഞ ജീവിതവഴിയില്‍ ആത്മജ്ഞാനം പകര്‍ന്ന കരുത്തിനാലും ആവേശത്തിനാലും തളരാതെ മുന്നേറി. കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സിദ്ധിച്ച സൗഭാഗ്യത്തിന്റെ സൂചനയാണ് വിശ്വമാകെ അനുദിനം ഉയരുന്ന ശൈഖ് മുഹ്‌യിദ്ദീന്‍, ശൈഖ് ജീലാനി എന്ന മഹ്ദ്മന്ത്രങ്ങള്‍.

ഖുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തി സമൂഹമറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ ആചാരാനുഷ്ഠാനങ്ങള്‍ തെളിച്ചു പറയുകയാണദ്ദേഹം ചെയ്തത്. തന്റെ ജീവിതകാലത്തെ സാമൂഹിക സംസ്‌കാരിക ആത്മീയ സാഹചര്യങ്ങളെ നന്നായി നിരീക്ഷിച്ച് അവയെ സംരക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായത് ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ബാസീ ഖിലാഫത്ത് കാലത്താണ് ശൈഖവര്‍കള്‍ ജീവിച്ചത്. ഭരണാധികാരികളെ ചില ദുഃസ്വഭാവങ്ങള്‍ ബാധിച്ചിരുന്നു. ഇസ്‌ലാമിക ഖിലാഫത്തിന്റെ സൗന്ദര്യം പ്രകടമാകുന്നതായിരുന്നില്ല അക്കാലത്തെ ഖിലാഫത്ത്. പാണ്ഡിത്യവും പാരമ്പര്യവും ഉണ്ടായിരുന്നെങ്കിലും ഖലീഫമാരില്‍ ഉമവിയ്യാ കാലഘട്ടത്തിലെ ചില പ്രവണതകള്‍ സ്വാധീനിച്ചിരുന്നു. ഒരു സാമൂഹിക വിപ്ലവത്തിലൂടെ ഭരണാധികാരികളെ തിരുത്താനോ ഭരണം പിടിച്ചെടുക്കാനോ ശൈഖ് ശ്രമിച്ചില്ല. കാരണം, അതൊരുപക്ഷേ, ലക്ഷ്യം നേടിത്തരണമെന്നില്ല. അതോടൊപ്പം ഒരു രാഷ്ട്രീയ ദുര്‍മോഹിയായി വ്യാഖ്യാനിക്കാന്‍ കാരണമായേക്കാം.
ഭരണകൂടത്തിന്റെ വ്യതിയാനവും സമൂഹത്തില്‍ പൊതുവായി കാണുന്ന തിന്മയുടെ വ്യാപനവും ഭൗതിക പ്രമത്തതയും പൂര്‍ണമായി ചികിത്സിക്കപ്പെടുകയാണ് വേണ്ടതെന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എല്ലാതരം അരുതായ്മകളുടെയും അടിസ്ഥാനം മനുഷ്യഹൃദയങ്ങള്‍ക്കേറ്റ ദുര്‍ബാധകളാണ്. മനുഷ്യഹൃദയങ്ങളെ സംസ്‌കരിക്കുകയും അവരെ നന്മയോടടുപ്പിക്കുകയും ചെയ്യുകയാണഭികാമ്യം എന്ന ശൈഖ്()വിന്റെ നിലപാട്മൂലം തന്റെ പര്‍ണ്ണശാല പശ്ചാതപിച്ചെത്തുന്നവരുടെ കേന്ദ്രമായി മാറി. മുസ്‌ലിം പാപികള്‍ മാത്രമല്ല, അവിശ്വാസികളും ശൈഖവര്‍കളുടെ ചാരത്തെത്തി.
ബഗ്ദാദിലുണ്ടായ രാഷ്ട്രീയ, സാമൂഹിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അധാര്‍മിക പ്രവണതകള്‍ വ്യാപകമായിരുന്നു. ഖലീഫ മുസ്തര്‍ശിദിന്റെയും റാശിദിന്റെയും മുഖ്തഫീയുടെയും കാലഘട്ടങ്ങളില്‍ നടന്ന ചില രാഷ്ട്രീയ കടന്നാക്രമണങ്ങളുടെ പരിണിതിയായിരുന്നു ഇത്. ശൈഖ് ജീലാനി()യുടെയും മറ്റും നിരന്തരമായ പ്രബോധനത്തിന്റെ ഫലമായാണ് സ്ഥിതിഗതികള്‍ ശാന്തമായതും ജനങ്ങള്‍ സല്‍വഴിയിലേക്ക് തിരിച്ചുവന്നതും.....